Latest NewsKeralaIndia

‘ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ എം.എല്‍.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്

സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച്‌ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രമുഖനായ ഒരു എംഎല്‍എയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്.

പി.ഡി 12002 06 2020 കോഫി ഹൗസ് എന്ന ഫയല്‍ നമ്ബറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാമത്തെ പേജിലാണ് പ്രതികളുമായുള്ള എംഎല്‍എയുടെ ബന്ധം പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച്‌ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.

read also: നവരാത്രി ദിനങ്ങളിൽ ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി

അതേസമയം, നിലവില്‍, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button