തിരുവനന്തപുരം : കേരളത്തിലേക്ക് വരുന്നവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് ഉള്ളത്. സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കും.
Also read : കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലം: ഒക്ടോബര്‍ 30 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്
കോവിഡ് മരണനിരക്ക് കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. കോവിഡ് ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ടെന്നും . ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
Post Your Comments