ഡാര്‍ജിലിംഗ്: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍, രാജ്യത്തിന്റെ ഒരിഞ്ച് പോലും ആരും പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ സൈനികര്‍ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ദസറ ദിനത്തില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലുള്ള സൈനിക ആസ്ഥാനത്ത് എത്തി ശാസ്ത്ര – ആയുധ പൂജകളില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം നിലനിൽക്കെവേയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സിക്കിമിലെ ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) സമീപമുള്ള ഉയര്‍ന്ന പ്രദേശമായ ഷെറാത്താങ്ങില്‍ പ്രതിരോധമന്ത്രി പൂജ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അവിടെ പോകാന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം ചൈന അനധികൃതമായി കയ്യേറ്റം തുടരുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. നേപ്പാളിലെ ചില അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറിയതിനു പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. ചൈന വളരെ പെട്ടെന്നാണ് നീക്കങ്ങള്‍ നടത്തുന്നതെന്നും കൂടുതല്‍ നേപ്പാളി അതിര്‍ത്തികള്‍ കയ്യേറാനുള്ള നടപടികള്‍ രാജ്യമാരംഭിച്ചു കഴിഞ്ഞെന്നും ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
Post Your Comments