മുംബൈ: ബി.ജെ.പിയ്‌ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെ. ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. അധികാരമേറ്റതുമുതല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നുന്നുണ്ടെന്നും ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യമായി സര്‍ക്കാരിനെ ആക്രമിക്കുന്നവര്‍ തങ്ങളുടെ കരുത്തറിയും. മണിമുഴക്കുന്നതും പാത്രത്തില്‍ അടിക്കുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നും ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ വ്യക്തമാക്കി.
Post Your Comments