KeralaLatest NewsNews

“പഴശ്ശിയുടെ തന്ത്രങ്ങള്‍ പോരാ..വേറെ പഠിച്ചു വാ.. എന്നിട്ട് ഡിവൈഎഫ്‌ഐ യെ കുറിച്ചു സംസാരിക്കാം” : പി.കെ. ഫിറോസിന് മറുപടിയുമായി എ.എ. റഹീം

കോഴിക്കോട്: ഡി.വൈ.എഫ്.ഐയെ പരിഹസിച്ച പി.കെ. ഫിറോസിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കൊള്ളയും അഴിമതിയും വിശദീകരിക്കുന്നത് പി.കെ. ഫിറോസിന് തമാശയായി തോന്നുന്നതില്‍ ഒരു അതിശയവുമില്ല. ലീഗിന്‍റെ യുവജന സംഘടനാ നേതാവിന് ഇതൊക്കെ കേള്‍ക്കുമ്ബോള്‍ വേറെ എന്ത് വികാരം വരാനാണ്? ബഡായി പറയാന്‍ നില്‍ക്കാതെ ചോദ്യങ്ങള്‍ക്ക് ഇക്കയോട് മറുപടി പറയാന്‍ പറ എന്നും എ.എ. റഹീം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Read Also : ഹിന്ദു ദേവതയെ അപമാനിച്ച് ഫോട്ടോഷൂട്ട് ; പരാതിയുമായി ക്ഷേത്ര ഭാരവാഹികൾ

ഡി.വൈ.എഫ്.ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്  മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞിരുന്നു.അതിന് മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു റഹീം .

ഡി.വൈ.എഫ്‌.ഐയുടെ വലിപ്പം അളക്കാന്‍ ഇറങ്ങേണ്ട. ‘പഴശ്ശിയുടെ തന്ത്രങ്ങള്‍’ പോരാ. വേറെ പഠിച്ചു വാ. ഫേസ്ബുക്കിലും, പാണക്കാട്ടും, ലീഗ് അപ്പീസിലെ ബിരിയാണി ചെമ്ബിന് ചുറ്റിലും വട്ടംചുറ്റി നില്‍ക്കുന്നത് കൊണ്ടാകും ഡി.വൈ.എഫ്‌.ഐയെ കാണാത്തത് എന്നും റഹീം പറയുന്നു.

എ.എ. റഹീമിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം…

പ്രിയപ്പെട്ട പി.കെ. ഫിറോസിന്, കൊള്ളയും അഴിമതിയും വിശദീകരിക്കുന്നത് താങ്കള്‍ക്ക് തമാശയായി തോന്നുന്നതില്‍ ഒരു അതിശയവുമില്ല.ലീഗിന്റെ യുവജന സംഘടനാ നേതാവിന് ഇതൊക്കെ കേള്‍ക്കുമ്ബോള്‍ വേറെ എന്ത് വികാരം വരാനാണ്?. പാലാരിവട്ടം പോലെ ഒരു തമാശ.ഖമറുദീന്‍ വേറൊരു തമാശ.

പക്ഷേ ജനങ്ങള്‍ക്ക് ഇത് തമാശയല്ല. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടക്കുമ്ബോള്‍ കണ്ട ഒരു മോഷ്ടാവായ ചെറുപ്പക്കാരനെയാണ് ഓര്‍മ്മ വരുന്നത്. അയാള്‍ പറഞ്ഞു, “ഓഹ്.. ഇതൊക്കെ ഒരു തമാശയല്ലേ ചേട്ടാ”….. താങ്കളുടെ ഫെയ്‌സ് ബുക്ക് പ്രതികരണത്തില്‍ ഞാന്‍ ആ മോഷ്ടാവായ ചെറുപ്പക്കാരനെ കാണുന്നു. ഒരുപാട് മോഷണം നടത്തിയും, കൊള്ളയടിച്ചും ശീലമായ അയാള്‍ പ്രകടിപ്പിച്ച അപകടകരമായ നിസംഗത. ഷാജിയുടെ ആസ്തി അസാധാരണമായി എങ്ങനെ വര്‍ദ്ധിച്ചു?
അദ്ദേഹത്തിനോ ഭാര്യക്കോ ജോലിയില്ല.

ഒരു ഭൂമി ഒഴികെ മറ്റൊന്നും പാരമ്ബരാഗതമായി കിട്ടിയതല്ല എന്ന് അദ്ദേഹം തന്നെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്ഥിരീകരിക്കുന്നു.
ആറിടങ്ങളില്‍ അദ്ദേഹത്തിനും ഭാര്യക്കും ഭൂമിയുണ്ട്. ഇതെല്ലാം 2006ന് ശേഷം വാങ്ങിയതാണ്. ലോണ്‍ ഇതിനായി എടുത്തതായി കാണാനില്ല, പിന്നെയെവിടെ നിന്നു ഒരു പൊതു പ്രവര്‍ത്തകന് പണം?കോടികള്‍ എത്തിയത് എവിടെ നിന്ന്? അദ്ദേഹം പറയുന്നു, ഇഞ്ചികൃഷിയെന്നു..
അതും കര്‍ണാടകയില്‍..

സമ്മതിക്കാം, പക്ഷേ കൃഷിയിറക്കാന്‍ ഭൂമി വേണമല്ലോ?കര്‍ണാടകയില്‍ ഒരു തുണ്ട് ഭൂമി സ്വന്തമായി ഉള്ളതായി അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നില്ല.
ഇനി പാട്ട ഭൂമിയാണ് എന്ന് പറഞ്ഞാല്‍… ലാഭം കിട്ടിയതായി പറയുന്ന കോടികള്‍ ഏത് ബാങ്ക് വഴി കൈമാറി? ഇതൊക്കെയാണ് ചോദിച്ചത്.
ബഡായി പറയാന്‍ നില്‍ക്കാതെ ഇക്കയോട് മറുപടി പറയാന്‍ പറ. നല്ല നാക്കല്ലേ, മോദിയെ വാഴ്ത്തിയ നാവല്ലേ,

അദ്ദേഹം പറയട്ടെ,.. തലയില്‍ മുണ്ടിട്ട് പോകാറില്ല എന്ന് പറഞ്ഞു.ഇല്ല അറിയാം, പാലാരിവട്ടം പാലം പൊളിക്കുമ്ബോഴും തല ഉയര്‍ത്തി “ആഹാ… അന്തസ്സ്” എന്ന് പറയുന്ന നിങ്ങളില്‍, ഒരാള്‍ ഇത്തരം “തമാശകള്‍ക്ക് ” തലയില്‍ മുണ്ടിടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ, ഡിവൈഎഫ്‌ഐ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചതായി കണ്ടു. ഡിവൈഎഫ്‌ഐയെ താങ്കള്‍ കാണില്ല തന്നെ. ഫെയ്സ്ബുക്കിലും, പാണക്കാട്ടും, ലീഗ് അപ്പീസിലെ ബിരിയാണി ചെമ്ബിന് ചുറ്റിലും വട്ടം ചുറ്റി നില്‍ക്കുന്നത് കൊണ്ടാകും കാണാത്തത്.

പുറത്തു കോവിഡ് കെയര്‍ സെന്ററില്‍ നോക്കിയാല്‍ കാണാം, പതിനൊന്ന് കോടി രൂപ റീസൈക്കിള്‍ കേരളയിലൂടെ ഞങ്ങള്‍ സമാഹരിച്ചു. അതിനായി കല്ല് ചുമന്നു, റോഡ് ടാര്‍ ചെയ്തു. പിന്നെ അധ്വാനിച്ചു… ഇങ്ങനെ ബഡായി പറയാതെ പോയി ഇഞ്ചി കൃഷി ചെയ്യൂ… നല്ല ലാഭമല്ലേ, നേതാവ് ചെയ്ത മാതൃകയില്‍ പത്തിടത്ത് ഇഞ്ചി നട്ടാല്‍ കോടികള്‍ കിട്ടും, അത്‌ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കൂ..ഓഹ് ഓര്‍ത്തില്ല, ഇവിടെ കൊടുക്കരുത് എന്നാണല്ലോ ഷാജി സാഹിബിന്റെ ഫത്‌വാ.. കുഴപ്പമില്ല അദ്ദേഹത്തിന് വിശ്വാസമുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊടുത്താലും മതി. ഡി.വൈ.എഫ്‌.ഐയുടെ വലിപ്പം അളക്കാന്‍ ഇറങ്ങേണ്ട…
“പഴശ്ശിയുടെ തന്ത്രങ്ങള്‍”പോരാ..
വേറെ പഠിച്ചു വാ.. എന്നിട്ട് ഡിവൈഎഫ്‌ഐ യെ കുറിച്ചു സംസാരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button