Latest NewsNewsEntertainment

കാലം കാത്ത് വച്ച നിധി സാക്ഷാൽ ഫിറോസ് ഇക്ക മാത്രം, അല്ലാതെയാരാണ് ട്രോളൻമാരെ ആ വിശേഷണത്തിന് അർഹൻ, പറയൂ; മുഖസ്തുതി പാടുന്നവരെ കല്ലുവാരി എറിയണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്; വൈറലായ പാട്ടിന്റെ ​ഗായകൻ പ്രതികരിക്കുന്നു

സുഹൃത്തുക്കളായ അറക്കൽ മുത്ത് , ജംഷീദ് എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയി

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ കീഴടക്കിയ പാട്ടാണ് കാലം കാത്തുവച്ച നിധിയാണെൻ ഫിറോസ്കാ എന്നത്. സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെടുകയും ട്രോളുകാർ ഏറ്റെടുക്കുകയും ചെയ്ത വീഡിയോയിലെ പാട്ടുകാരൻ ഷിഹാബ് അരീക്കോട് തന്റെ പാട്ടിനെക്കുറിച്ച് മനസ് തുറക്കുന്നു.

ആരാരും അറിയാതെ പോയ ഒരു പാവം പാട്ടുകാരനായ അരീക്കോട്ടെ ഈ എന്നെ ട്രോളി ട്രോളി ഇത്രയും പ്രശസ്തനാക്കിയതിന് നന്ദി പറയുകയാണ് ഷിഹാബ് ഇപ്പോൾ.

അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ തന്റെ ഹീറോയാണ് ഫിറോസ്ക്ക അതിനാലാണ് ഈ ​ഗാനവുമായി താൻ രം​ഗത്തെത്തിയതെന്ന് വെളിപ്പെടുത്തുകയാണ് ഷിഹാബ്.

ഫിറോസിക്കയെ കാണണമെന്ന് ഒരുപാട് നാളത്തെ ആ​ഗ്രഹമായിരുന്നു, അതിനാലാണ് സുഹൃത്തുക്കളായ അറക്കൽ മുത്ത് , ജംഷീദ് എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയത്.

തന്റെ ആ​ഗ്രഹപ്രകാരമാണ് പാട്ടുപാടി യൂട്യൂബ് ചാനലിലിട്ടത്. മുഖസ്തുതി പാടുന്നവരെ കല്ലുവാരിഎറിയണമെന്നാണ് എന്റെ വിശ്വാസവും , ഞാൻ ഇതിത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും പാട്ടുകാരൻ.

1993 മുതൽ ഞാൻ മാപ്പിളപ്പാട്ട് രം​ഗത്തുണ്ട്. പാണക്കാട് ഷിഹാബലി തങ്ങളെക്കുറിച്ചും ഇ എംഎസിനെക്കുറിച്ചും താൻ ഏറെ പാട്ടുകളെഴുതി പാടിയിട്ടുണ്ടെന്ന് ഷിഹാബ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button