കോഴിക്കോട്: കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവും എംപിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമാകുന്നതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണം. ഈ വിഷയത്തിൽ പിന്നാക്ക വിഭാഗത്തിന്റെ യോഗം ബുധനാഴ്ച എറണാകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇതിൽ നിരവധി സാമൂഹിക പ്രശ്നങ്ങളുണ്ട്. താഴേത്തട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണമെന്നും . ഇതു സാധാരണക്കാരുടെ അവകാശത്തിലുള്ള കടന്നു കയറ്റമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Post Your Comments