Latest NewsNewsInternational

മതനിന്ദ ആരോപിച്ച്‌ അദ്ധ്യാപകനെ കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച്‌ അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രവാചകന്‍ ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു. അവനെ പരിഹസിക്കുമ്ബോള്‍, അവനെ അപമാനിക്കുമ്ബോള്‍ അത് ഞങ്ങളെ വേദനിപ്പിക്കുന്നു. മനുഷ്യരായ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം. ഹൃദയത്തിന്റെ വേദന ശാരീരിക വേദനയേക്കാള്‍ വളരെ വലുതാണ് . അതുകൊണ്ടാണ് മുസ്ലീങ്ങള്‍ അതിനോട് പ്രതികരിക്കുന്നത്. പടിഞ്ഞാറുനിന്നുള്ള ആളുകള്‍ക്ക് പ്രവാചകനോടുള്ള വികാരം മനസ്സിലാകുന്നില്ല എന്ന രീതിയിലാണ് സ്വകാര്യ മാദ്ധ്യമം പുറത്തുവിട്ട വീഡിയോയില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നത്.

മനുഷ്യരെ വിഭജിക്കുന്നതിനുപകരം മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഒരു നേതാവിന്റെ മുഖമുദ്ര. കൂടുതല്‍ ധ്രുവീകരണവും പാര്‍ശ്വവല്‍ക്കരണവും സൃഷ്ടിക്കുന്നത് ശരിയല്ല എന്ന് തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയും ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button