ലഖ്നൗ : ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥ൯ ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്നൗവിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത് .
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു .
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരുന്നുവെന്നും ഡി.സി.പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
Post Your Comments