Latest NewsKeralaNews

ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ

ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്തില്ല: പോലീസുകാർക്ക് ശിക്ഷയായി പാറാവ് ഡ്യൂട്ടി

 

 

കണ്ണൂർ: ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ, 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ.  ക്യാമ്പ് ഓഫീസിൽ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോർപ്പറേഷൻ ഓഫീസിനു മുന്നിലുണ്ടായിരുന്ന പോലീസുകാർ ഡി.ഐ.ജി. രാഹുൽ ആർ. നായരെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.

കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകരും പ്രതിപക്ഷ വിഭാഗത്തിൽപ്പെട്ടവരും മേയർ ടി.ഒ. മോഹനനെ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉണ്ടായ സംഘർഷത്തിലാണ് പോലീസ് എത്തിയത്.

കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡി.ഐ.ജി. അതുവഴി കടന്നുപോയത്.

ഡി.ഐ.ജിയുടെ ഓഫീസില്‍  എല്ലാവർക്കും ശിക്ഷയായി ഏഴു ദിവസം മുഴുവനായി പാറാവ് ഡ്യൂട്ടി നൽകി.
സംഘർഷത്തിനിടയിൽ ഡി.ഐ.ജി. കടന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പോലീസുകാരുടെ ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button