ഇന്ന് സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?-എന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്,
ആരോപണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിർത്തിയ സർക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിർത്താൻ പറ്റാത്തത്?..ഇലക്ഷൻ സമയത്ത് തെരുവിൽ നാടകം കളിക്കാൻ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?..
സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാൽ ഇടപ്പെടുന്ന സർക്കാർ 18 ദിവസമായി അക്കാദമിക്കു മുന്നിൽ നിൽക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാർ സർക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?…
എങ്കിൽ നിങ്ങൾക്ക് തെറ്റി…ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാൻ കാരണക്കാരായ ഒരു നാടക പാരമ്പര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നിൽ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നത്…മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ …
Post Your Comments