ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ചെന്നൈയുടെ ജയം. ബംഗളൂരു ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമായ ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് ഒരുക്കിയത്. 13 പന്തില്‍ 25 റണ്‍സ് നേടിയ ഡുപ്ലെസിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ അമ്പാട്ടി റായിഡുവും മികച്ച പ്രകടനം കാഴ്ചവെച്ചു. റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12 ഓവറില്‍ 100 റണ്‍സും ചെന്നൈ മറികടന്നു. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. 39 റണ്‍സാണ് റായുഡു നേടിയത്. റായുഡുവിന് പകരം ക്യാപ്റ്റന്‍ ധോനി ക്രീസിലെത്തി. ധോനിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് നായകന് വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട് സ്‌കോര്‍ കണ്ടെത്തിയത്. ദേവ് പടിക്കല്‍ 22 റണ്‍സും ഫിഞ്ച് 15 റണ്‍സുമെടുത്താണ് പുറത്തായത്. എബി ഡിവില്ലേഴ്സ് 39 റണ്‍സും നേടി. ഡിവില്ലിയേഴ്‌സും കോലിയും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു. വളരെ ശ്രദ്ധയോടെയാണ് ഇവര്‍ ബാറ്റേന്തിയത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. പതിനാലാം ഓവറില്‍ കോലിയും ഡിവില്ലിയേഴ്‌സും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Post Your Comments