കളംമാറ്റി ചവിട്ടുമോ എന്ന ആശങ്കയിലാണ് ഇന്ന് കേരള കോൺഗ്രസ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്ന് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുകയാണ് തങ്ങളെന്ന് ഭാവിക്കുന്ന, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാപട്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി. ഇടതുമുന്നണി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം തൃപ്തികരമാണെന്നും, പ്രതിപക്ഷം ഇതിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ്, ഈ നിലപാട് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നയമല്ലെന്ന് രാഹുല്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക പ്രശ്‌നങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ലെന്നും, അതിന് തങ്ങളെപ്പോലുള്ളവര്‍ ഇവിടെയുണ്ടെന്നും പ്രതികരിച്ച് ജാള്യത മറയ്ക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സത്യം വെളിപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ളത് കപട പ്രതിപക്ഷമാണെന്നും, പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കൊവിഡ് പ്രതിരോധത്തിലെ പരാജയത്തിനുമെതിരെയുള്ള സമരം ഒത്തുകളിയുടെ ഭാഗമാണെന്നും രാഹുലിന്റെ പ്രസ്താവനയോടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പ്രഹസനത്തില്‍ കലാശിച്ചതും, കൊവിഡിന്റെ കാരണം പറഞ്ഞ് സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിവച്ചതും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്നും തെളിയുകയാണ്.
Read Also: ചൈനയില്‍ നിന്നുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും ഇനി അനുമതി നിർബന്ധം: കേന്ദ്രസര്‍ക്കാര്‍
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും ഇരുപാര്‍ട്ടികളും സഖ്യത്തിലാണ്. കേരളത്തില്‍ മാത്രം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും രണ്ട് മുന്നണികളിലായി നിന്ന് എതിര്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്ന രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയതുതന്നെ ഇടതുപാര്‍ട്ടികളുടെ മൗനസമ്മതത്തോടെയായിരുന്നു. മറ്റൊരിടത്തു നിന്നും ജയം ഉറപ്പില്ലെന്നു വന്നപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ വയനാട്ടില്‍ രാഹുല്‍ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം വച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നാണ് രാഷ്ട്രീയ ഉപശാലകളിലെ വര്‍ത്തമാനം.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് തന്റെ പാര്‍ട്ടി ആഗ്രഹിച്ചതെന്ന് യെച്ചൂരിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ പ്രത്യുപകാരം ചെയ്യാതെ പറ്റില്ലല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം എന്തു ചിന്തിക്കുന്നു എന്നൊന്നും നോക്കേണ്ട ആവശ്യം സോണിയയ്ക്കും മക്കള്‍ക്കുമില്ല.
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന സഖ്യത്തിലാണ് ഇടതുപാര്‍ട്ടികള്‍. പശ്ചിമബംഗാളിലും ഇവര്‍ രാഷ്ട്രീയ സഖ്യത്തിലാണ്. തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. മഹാരാഷ്ട്രയില്‍ ഒരേയൊരു സിപിഎം എംഎല്‍എയുള്ളത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. രാജസ്ഥാനില്‍ സിപിഎമ്മിന്റെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ഒപ്പമാണ്.
Post Your Comments