
അബുജ: ആറ് നിലകളുള്ള ക്രിസത്യന്‍ പള്ളി തകര്‍ന്നു വീണതിനെ തുടര്‍ന്ന് 22 പേര് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഘാനയില്‍ അസെന്‍-മാന്‍സോ ജില്ലയില്‍ ആണ് സംഭവം. എട്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും 22 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ദേശീയ ദുരന്ത നിവാരണ ഓര്‍ഗനൈസേഷന്റെ കോര്‍ഡിനേറ്റര്‍ അഗ്യേമാംഗ് പ്രേംപെ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ 18 പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാല് മൃതദേഹങ്ങള്‍ കൂടി അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ടെന്ന് അനഡോലു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവ സമയത്ത് 60 ലധികം പേര് സന്നിഹിതരായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments