Latest NewsUSANewsInternational

Breaking:ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോ സ്റ്റേഷനിൽ തീവ്രവാദി ആക്രമണം: അഞ്ച് പേർക്ക് വെടിയേറ്റു, നിരവധിപ്പേർക്ക് പരിക്ക്

ബ്രൂക്ലിൻ: ന്യൂയോർക്കിലെ ബ്രൂക്ലിനിലെ സബ്‌വേ സ്റ്റേഷനിൽ തീവ്രവാദി ആക്രമണം. ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ അഞ്ച് പേർക്ക് വെടിയേറ്റതായി സൂചന. സൺസെറ്റ് പാർക്ക് പരിസരത്തുള്ള 36-ാമത്തെ സ്ട്രീറ്റ് സ്റ്റേഷനിൽ തീ പടരുന്നതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

അക്രമികൾ ആളുകളെ വെടിവെച്ച് വീഴ്ത്തിയതായും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായി ഫയർഫോഴ്‌സ് അറിയിച്ചു. എന്നാൽ, വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് മുൻഗണന, നല്ല സുഹൃത്തിനായി അന്വേഷണം: നിബന്ധനകൾ ഇങ്ങനെ

ഒരു അക്രമി ഗ്യാസ് മാസ്ക് ധരിച്ച് സ്ഥലത്തുനിന്ന് ഓടിപ്പോയി എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്റ്റേഷന്റെ തറയിൽ കിടക്കുന്ന രക്തം പുരണ്ട യാത്രക്കാരെ നിരവധിയാളുകൾ ചേർന്ന് പരിചരിക്കുന്നതായി സംഭവസ്ഥലത്ത് നിന്നുള്ള ഒരു ഫോട്ടോയിൽ വ്യക്തമാണ്. സ്‌ഫോടനത്തിലും കൂട്ട വെടിവയ്പിലുമായി എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button