തിരുവനന്തപുരം : കേന്ദ്രത്തിന്റെ പദ്ധതികള്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള കേരള സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ പുതിയ വിദ്യയുമായി എത്തിയിട്ടുണ്ട് പിണറായി. 100 ദിവസങ്ങള്‍ നൂറ് പദ്ധതികള്‍. കേട്ടാല്‍ കൗതുകം തോന്നുന്ന ഈ പിണറായി ഗിമ്മിക്കിന്റെ സത്യാവസ്ഥ മനസിലാക്കിയാല്‍ ബഹുരസമാണെന്ന് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
അതിന് ഉദാഹരണമാി ശോഭാ സുരേന്ദ്രന്‍ ചൂണ്ടികാണിക്കുന്നത് പാലക്കാട് ഐഐടി യാണ്. കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മപദ്ധതിയില്‍ ഉള്ളതാണ് ഈ ഐഐടി എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ 2014 ല്‍ അനുവദിച്ചതാണെന്നും ഇത് പിണറായി ഹൈജാക് ചെയ്യുകയുമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ താജ്മഹല്‍, ചെങ്കോട്ട, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവ നൂറ് ദിനം കൊണ്ട് പൂര്‍ത്തീകരിച്ച അപൂര്‍വ നേട്ടം ഈ സര്‍ക്കാറിന് സ്വന്തമാകുമെന്നും ആറ് മാസം കൊണ്ട് ആ സെക്രട്ടറിയേറ്റ് ബാക്കി വെച്ചാല്‍ മതിയായിരുന്നുവെന്നും ശോഭാ പിണറായി സര്‍ക്കാറിനെ പരിഹസിച്ചു.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
2014ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 5 പുതിയ ഐ ഐ ടികളില്‍ ഒന്നായിരുന്നു പാലക്കാട് ഐ ഐ ടി. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ പുതിയ വിദ്യയുമായി എത്തിയിട്ടുണ്ട് പിണറായി.
100 ദിവസങ്ങള്‍ നൂറ് പദ്ധതികള്‍. കേട്ടാല്‍ കൗതുകം തോന്നുന്ന ഈ പിണറായി ഗിമ്മിക്കിന്റെ സത്യാവസ്ഥ മനസിലാക്കിയാല്‍ ബഹുരസമാണ്. ഉദാഹരണത്തിന് പിണറായി വിജയന്‍ നൂറ് ദിവസം കൊണ്ട് നടപ്പിലാക്കിയ ‘രക്തരഹിത വിപ്ലവമാണ്’ പാലക്കാട് ഐ ഐ ടി എന്നതാണ് വാദം. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഐ ഐ ടി 2020ല്‍ പിണറായി ഹൈജാക്ക് ചെയ്യുകയാണ്. ഇങ്ങനെ പോയാല്‍ താജ്മഹല്‍, ചെങ്കോട്ട, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവ നൂറ് ദിനം കൊണ്ട് പൂര്‍ത്തീകരിച്ച അപൂര്‍വ നേട്ടം ഈ സര്‍ക്കാറിന് സ്വന്തമാകും. ആറ് മാസം കൊണ്ട് ആ സെക്രട്ടറിയേറ്റ് ബാക്കി വെച്ചാല്‍ മതിയായിരുന്നു.
https://www.facebook.com/SobhaSurendranOfficial/posts/2125376544252841
Post Your Comments