Latest NewsIndia

റിപ്പബ്ലിക് ടിവിക്കെതിരെ വേട്ടയാടൽ തുടർന്ന് മുംബൈ പോലീസ്, എഡിറ്റോറിയല്‍ അം​ഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു.

മുംബൈ: ടിആര്പി തട്ടിപ്പ് കേസിൽ തങ്ങളുടെ പേരില്ലാതിരുന്നിട്ടും തങ്ങളുടെ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതോടെ റിപ്പബ്ലിക് ടിവിക്കെതിരെ കടുത്ത നടപടിയുമായി മുംബൈ പോലീസ്. പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നുമാരോപിച്ചാണ് കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയില്‍ എന്‍എം ജോഷി മാര്‍ഗ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് ആക്റ്റ് സെക്ഷന്‍ 3 (1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്.

read also: നാവികസേന യുദ്ധവിമാനം കെട്ടിടത്തിന്റെ മുകളിൽ തകര്‍ന്നു വീണു; രണ്ട് മരണം: നിർത്തിയിട്ടിരുന്ന കാറുകൾ കത്തി നശിച്ചു

റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുംബൈ പൊലീസിനെയും അതിന്റെ തലവന്‍ പരം ബിര്‍ സിങിനെയും മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് ചാനലും അതിലെ ജീവനക്കാരും വ്യാഴാഴ്ച ചില റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതായി ശശികാന്ത് പവാര്‍ പരാതിയില്‍ ആരോപിച്ചു.

ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button