ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. പ്രതി അറസ്‌റ്റില്‍. കൊല്ലപ്പെട്ടത് രഞ്‌ജിത്ത് റെഡ്‌ഡിയെന്ന മാധ്യമപ്രവര്‍ത്തകന്റെ മകന്‍ ദീക്ഷിത് റെഡ്‌ഡിഎന്ന കുട്ടിയാണ്. ബൈക്കില്‍ കയറ്റാമെന്നു പറഞ്ഞാണ് മന്ദ സാഗര്‍ എന്ന യുവാവ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്.
മന്ദ സാഗർ എന്ന ഇയാൾ ഒരു മെക്കാനിക്കും ഈ കുടുംബവുമായി നല്ല അടുപ്പവുമുള്ള ആളായിരുന്നു. കുട്ടി അതുകൊണ്ടു തന്നെയാണ് ഇയാൾക്കൊപ്പം ബൈക്കിൽ കേറാൻ പോയതും. ഏറെ വൈകിയിട്ടും മകനെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അതിനിടെ, ദീക്ഷിതിനെ നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മയക്കിക്കിടത്തിയ പ്രതി സ്കൈപ്പിൽ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.
പണം ആവശ്യപ്പെടുന്നതിനിടെ ദീക്ഷിതിന് തന്നെ തിരിച്ചറിയാമെന്നതിനാല്‍ ഇയാള്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. രാത്രി അത്താഴത്തിനായി വീട്ടില്‍ എത്തിയ സാഗര്‍ പെട്രോളുമായാണ് തിരികെയെത്തിയത്. തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചുകളഞ്ഞു. കൊലയ്‌ക്കു ശേഷവും ഇയാള്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനായി 18 തവണ ദീക്ഷിതിന്റെ അമ്മയെ വിളിച്ചു.
read also: ഭീമ കൊറേഗാവ് കലാപം : ക്രിസ്ത്യൻ പുരോഹിതൻ സ്‌റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
തുടര്‍ന്ന് ബുധനാഴ്‌ച ദീക്ഷിതിന്റെ രക്ഷിതാക്കള്‍ പണവും സ്വര്‍ണവുമായി പറഞ്ഞ സ്‌ഥലത്ത് എത്തിയെങ്കിലും തട്ടിക്കൊണ്ടുപോയയാള്‍ പ്രത്യക്ഷപ്പെട്ടില്ല. എന്നാല്‍ പണം കാണാനായി സ്കൈപ്പ് കോള്‍ ചെയ്യാന്‍ സാഗര്‍ ആവശ്യപ്പെട്ടു. ഇതുവഴിയാണ് സാഗറിനെ പോലീസ് കുടുക്കിയത്. സ്കൈപ്പ് ഐഡി വഴി ഫോണ്‍ ട്രേസ് ചെയ്‌ത് പോലീസ് പ്രതിയെ കണ്ടെത്തി.
ഇന്റര്‍നെറ്റ് കോളുകള്‍ കണ്ടെത്താന്‍ പ്രയാസമുള്ളതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ ഹോങ്കോങ്ങിലെയും യു.എസിലെയും വിദഗ്‌ധരുടെ സഹായം പോലീസ് സ്വീകരിച്ചു.പിടിയിലായശേഷം സാഗര്‍തന്നെ ദീക്ഷിത്തിന്റെ മൃതദേഹം ഉപേക്ഷിച്ച സ്‌ഥലം പോലീസിനു കാട്ടിക്കൊടുത്തു.
Post Your Comments