ഫ്ലോറിഡ: ഒമ്പതു പേരെ വധിക്കാന്‍ പദ്ധതിയിട്ട 14 വയസുകാരായ രണ്ടു പെണ്‍കുട്ടികള്‍ യുഎസിലെ ഫ്ലോറിഡയില്‍ അറസ്റ്റില്‍. അവാണ് പാര്‍ക്ക് മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പിടിയിലായത്. ഇവരുടെ കംപ്യൂട്ടറിലെ ഫോര്ഡറുകള് പരിശോധിച്ച അധ്യാപികയാണ് കൊലപാതക പദ്ധതിയുടെ ചുരുള്‍ അഴിച്ചത്. പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലായിരുന്നു ഫോള്‍ഡറുകള്‍.
സംശയം തോന്നി തുറപ്പോഴാണ് കൊലപാതക പദ്ധതി മനസിലാക്കുന്നത്. തോക്കുകളെ കുറിച്ചും മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചും എഴുതിയിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പുകളില്‍ കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും രേഖപ്പെടുത്തിയിരുന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോള്‍ഡറുകള്‍ പരിശോധിക്കവേ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായതായി ഒരു അധ്യാപിക വെളിപ്പെടുത്തി.
പിടിക്കപ്പെട്ടാല്‍ ഇത് വെറുമൊരു തമാശയാണെന്ന്(പ്രാങ്ക്) താന്‍ പറയുമെന്നു ഒരു പെണ്‍കുട്ടി ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ടതായും അധ്യാപിക മൊഴി നല്കി.കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടികളെ ഇവരേയും ഉടന്‍ ഇവരേയും വിചാരണ ചെയ്യും.
Post Your Comments