വാഷിംഗ്ടണ്‍ : കോവിഡിനെ മുന്നില്‍ വച്ച് മുന്നേറാന്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കോവിഡ് -19 വാക്‌സിനുകള്‍ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് വൈറസിനെതിരെ പോരാടുന്നത് ഉപേക്ഷിച്ചുവെന്നും ‘അമേരിക്കയില്‍ നിന്ന് പുറത്തുപോയെന്നും’ ബിഡന്‍ പറഞ്ഞു.
ഫെയ്സ്മാസ്‌കുകള്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ശാസ്ത്രജ്ഞരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഒരു പോയിന്റാക്കിയിട്ടുള്ള ബിഡന്‍, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പാന്‍ഡെമിക്കിനെ തുരത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബുദ്ധിമുട്ട് നേരിടുന്ന അമേരിക്കക്കാരെ സഹായിക്കാമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാല്‍, അത് എല്ലാവര്‍ക്കും സൗജന്യമായിരിക്കണം അത് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും – ബിഡന്‍ പറഞ്ഞു.
ബിഡനുമായുള്ള തന്റെ രണ്ടാമത്തെയും അവസാനത്തെയും ചര്‍ച്ചയില്‍ ട്രംപ് വ്യാഴാഴ്ച അമേരിക്ക മഹാമാരിയെ മറികടക്കുകയാണെന്ന് സൂചിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 223,000-ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കിയ ഒരു മഹാമാരിയെ പ്രതിരോധിക്കുന്നത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് ബിഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ ട്രംപിനെ ആക്രമിച്ചു.
Post Your Comments