തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയെ വിലക്കാനുള്ള സർക്കാർ നീക്കം അധാർമികം. സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സിബിഐയെ വിലക്കാൻ ശ്രമിക്കുകയാണ്. ഈ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സിബിഐ ചോദ്യം ചെയ്യുമെന്ന് വന്നപ്പോള്‍ സിപിഎമ്മിന് ഹാലിളകി. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സിപിഎം നിലപാട് ആത്മഹത്യാപരമാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
Post Your Comments