
തിരുവനന്തപുരം : കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾ ഉത്തരം കൈമാറുകയായിരുന്നു. ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിരുന്നു കൂട്ട കോപ്പിയടി നടന്നത്
വളരെ വിദഗ്ദ്ധമായ രീതിയിൽ കോപ്പിയടി നടന്നതിനാലാണ് 24 മണിക്കൂറിനുളളിൽ തന്നെ സർവകലാശാല പരീക്ഷകൾ റദ്ദാക്കിയത്. ബി ടെക്ക് മൂന്നാം സെമസ്റ്റർ മാത്താമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യം പേപ്പർ ഫോട്ടോയെടുത്ത് ഗ്രൂപ്പുകളിൽ അയച്ച ശേഷമായിരുന്നു കോപ്പിയടി.
പല കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾ ചേർന്ന് ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ തന്നെയുണ്ടാക്കിയിരുന്നു. വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാല പ്രോ വി.സിയുടെ നേതൃത്വത്തിൽ പരീക്ഷ റദ്ദാക്കാനുളള തീരുമാനമെടുത്തത്. കോളേജുകളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടക്കും.
Post Your Comments