ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് വിമര്‍ശനം. ബിഹാറില്‍ കോവിഡ് 19 വാക്സിന്‍ നല്‍കണം. അതില്‍ തര്‍ക്കമൊന്നുമില്ല, പക്ഷേ രാജ്യത്തെ ബി.ജെ.പി ഇതര ഭരണകൂടങ്ങള്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനോട് ആവശ്യപ്പെടണമോയെന്ന് ശിവസേന ചോദിക്കുന്നു.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൻ.ഡി.എ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രകടന പത്രികയിൽ വാക്സിൻ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ വിമർശിച്ചിരുന്നു. “നേരത്തെ ഇത് എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം എന്നായിരുന്നു. ഇപ്പോൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് വാക്സിൻ തരാം എന്നായി” – സഞ്ജയ് പറഞ്ഞു.
കോവിഡ് -19 വാക്സിൻ വിതരണമാണ് സർക്കാരിന്റെ ദേശീയ റോള്‍ എന്ന വികാരം പ്രതിധ്വനിപ്പിച്ചു കൊണ്ടാണ് ലേഖനം. രാജ്യത്ത് 130 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ കേന്ദ്രത്തിന് 70,000 കോടി രൂപയെങ്കിലും ചെലവാകും. ബിഹാർ രാജ്യത്തിന്റെ ഭാഗമാണ്. പ്രത്യേക പദവി സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നു. എന്നാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്നിട്ടും സംസ്ഥാനം പിന്നോക്കം നില്‍ക്കുകയാണ്. ബിഹാറിൽ വാക്സിൻ ലഭിക്കുമെന്നതിൽ സംശയമില്ല, എന്നാൽ മറ്റ് സംസ്ഥാനങ്ങൾ പാകിസ്താനിലല്ല. കോവിഡ് -19 വാക്സിൻ പ്രശ്നം ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തരുത്, ” ലേഖനത്തില്‍ പറയുന്നു.
Post Your Comments