Latest NewsNewsIndia

മകനും മരുമകനും ചേര്‍ന്ന് കൈ തല്ലിയൊടിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വിറ്റ് വൃദ്ധ ദമ്പതികള്‍

ന്യൂഡല്‍ഹി: വയസ്സുകാലത്ത് താങ്ങായിരിക്കേണ്ട മകന്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയതോടെ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായവില്‍പ്പന നടത്തുകയാണ് വൃദ്ധ ദമ്പതികള്‍. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ കഥയും വീഡിയോയും.

ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്.

ഇരുവരെയും അവരുടെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കി. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്‍. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു.” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവത്തിന് വേണ്ടി പെടാപാട് പെടുകയാണ്” ആ വൃദ്ധന്‍ വീഡിയോയില്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button