ന്യൂഡല്‍ഹി: രാജ്യത്ത് ടൂറിസം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം. ഒസിഐ, പിഐഒ കാര്‍ഡുകളുള്ളവര്‍ക്കും വിദേശികള്‍ക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ്, കോണ്‍ഫറന്‍സ്, തൊഴില്‍, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കാനാണു നടപടി.
മെഡിക്കല്‍ വീസ, ഇവീസയും ടൂറിസ്റ്റ് വീസകളും, ഒഴികെയുള്ളവയാണ് വീണ്ടും പ്രാബല്യത്തിലായത്. ചികിത്സയ്ക്ക് എത്തുന്നവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇവരുടെ സഹായികള്‍ക്കും വീസ അനുവദിക്കും. വീസ കാലാവധി കഴിഞ്ഞെങ്കില്‍ പുതിയതിന് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി കാരണം വീസകള്‍ കഴിഞ്ഞ എട്ട് മാസമായി മരവിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണ്.
താഴെ പറയുന്ന ഗണത്തിലുള്ള വിദേശ പൗരന്മാര്‍ക്ക് ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡിന് അര്‍ഹതയുണ്ട്. 1950 ജനുവരി 26നോ ശേഷമോ ഇന്ത്യന്‍ പൗരത്വമുണ്ടായിരുന്ന വിദേശി (പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെ). 1950 ജനുവരി 26നു ശേഷം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടായിരുന്ന വിദേശി.
Read Also: മഹാനവമി,വിജയദശമി ദിനങ്ങളിൽ അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി
1947 ഓഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുനിന്നുള്ള വ്യക്തി. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്നവരുടെ മക്കളും കൊച്ചുമക്കള്‍ക്കും ഒസിഐ കാര്‍ഡിന് അര്‍ഹതയുണ്ട്. ഇന്ത്യന്‍ പൗരത്വമുള്ള മാതാവോ പിതാവോ ഉള്ള കുട്ടി. ഇന്ത്യന്‍ പൗരത്വമോ ഒസിഐ കാര്‍ഡോ ഉള്ള വ്യക്തിയുടെ വിദേശിയായ ജീവിതപങ്കാളി. വിവാഹം രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം കഴിഞ്ഞ് അപേക്ഷിക്കാം. (പൗരത്വ നിയമത്തിന്റെ 7 എ വകുപ്പു പ്രകാരമാണ് ഒസിഐ കാര്‍ഡ് നല്‍കുന്നത്. ഇതുള്ളവര്‍ക്ക് ആജീവനാന്ത ഇന്ത്യന്‍ വീസയാണു ലഭിക്കുന്നത്.) വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കാണ് പഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന് അര്‍ഹതയുള്ളത്:
ജര്‍മനിയിലേക്ക് ആഴ്ചയില്‍ ഏഴ് വിമാന സര്‍വീസ്
എന്നാൽ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയിലെത്തി. ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യയും ജര്‍മനിയുടെ ലുഫ്താന്‍സയും ഇരുഭാഗത്തേക്കും സര്‍വീസ് ആരംഭിച്ചു. ലുഫ്താന്‍സ 10 സര്‍വീസുകളാണ് നടത്തുന്നത്. ലുഫ്താന്‍സയുടെ ആദ്യ വിമാനം ബുധനാഴ്ച ബെംഗളൂരുവില്‍ ഇറങ്ങി. എയര്‍ ഇന്ത്യ വിമാനം ഇന്നലെ രാത്രി മുംബൈയില്‍ നിന്നു ഫ്രാങ്ക്ഫര്‍ട്ടിലേക്കു പുറപ്പെട്ടു. മുന്‍പുണ്ടാക്കിയ ധാരണയിലെ പൊരുത്തക്കേടുകള്‍ മൂലം സര്‍വീസ് അടുത്തിടെ നിര്‍ത്തിവച്ചിരുന്നു.
ഒമാന്‍ യാത്ര പറ്റില്ല
അതേസമയം പുതിയ വീസയുള്ള വിദേശികള്‍ക്ക് നിലവില്‍ ഒമാനിലേക്കു യാത്ര ചെയ്യാനാകില്ലെന്നു വിമാനക്കമ്പനികള്‍ വ്യക്തമാക്കി. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ മുന്നറിയിപ്പ്. താമസ, തൊഴില്‍ വീസയുള്ളവര്‍ക്കും വീസ പുതുക്കിയവര്‍ക്കും യാത്ര അനുവദിക്കും. യാത്രക്കാര്‍ക്കു റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധം.
Post Your Comments