ന്യൂഡല്‍ഹി: പാര്‍ലമെന്‍റിനെ ഊട്ടാന്‍ ഇനി റെയില്‍വേ ഇല്ല. സേവനം മതിയാക്കാന്‍ നിര്‍ദ്ദേശം നൽകി പാർലമെന്റ്. നീണ്ട 52 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ റെയില്‍വേയുടെ സേവനം മതിയാക്കാൻ പാർലമെന്റ് നിർദ്ദേശം നൽകിയത്. പുതിയ ഏജന്‍സിക്ക് കാറ്ററിംഗ് കരാര്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് റെയില്‍വേയോട് നവംബർ മാസം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. കാറ്ററിംഗ് സേവനത്തിനായി നിലവില്‍ നൂറിലധികം നോര്‍ത്തേണ്‍ റെയില്‍വേ ജീവനക്കാരാണ് പാര്‍ലമെന്‍റിലുള്ളത്. ഇതിനുപുറമെ സഭാ കാലയളവില്‍ 75ലധികം ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷന്‍ നിയമിക്കാറുണ്ട്.
Read Also: വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍, ഭയന്നുവിറച്ച് എയര്‍ ഇന്ത്യ
രാജ്യത്ത് ഏറ്റവും വിലക്കുറവില്‍ ഭക്ഷണം ലഭിക്കുന്ന കാന്‍റീനാണ് പാര്‍ലമെന്‍റ് കാന്‍റീന്‍. പാര്‍ലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ കാന്‍റീന്‍, അനക്സ്, ലൈബ്രറി കെട്ടിടം, വിവിധ പാന്‍ട്രികള്‍ എന്നിവിടങ്ങളില്‍ കാലങ്ങളായി നോര്‍ത്തേണ്‍ റെയില്‍വേയായിരുന്നു കാറ്ററിംഗ് ജോലികള്‍ ചെയ്തുവന്നത്. നവംബര്‍ 15നകം ജീവനക്കാരെ തിരിച്ചു വിളിക്കണമെന്നും സ്ഥലം ഒഴിയണമെന്നും കംപ്യൂട്ടര്‍, പ്രിന്‍റര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ സകല വസ്തുക്കളും തിരികെ ഏല്‍പ്പിക്കണമെന്നും റെയില്‍വേക്ക് ലോക്സഭാ സെക്രട്ടേറിയറ്റില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു.
അതേസമയം പാര്‍ലമെന്‍റ്, റെയില്‍വേ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് ഇന്ത്യന്‍ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷ(ഐ.ടി.ഡി.സി)നാണ് പുതിയ കാറ്ററിംഗ് കരാന്‍ നല്‍കുന്നതെന്നാണ് വിവരം. അശോക ഹോട്ടലിന്‍റെ നടത്തിപ്പും ഇവര്‍ക്കാണ്. സാധാരണയായി എം.പിമാരുടെ കമ്മിറ്റിയാണ് പാര്‍ലമെന്‍റിലെ കാറ്ററിംഗ് ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ നിലവിലെ ലോക്സഭയ്ക്കുള്ള കമ്മിറ്റി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. സെക്രട്ടേറിയറ്റ് ഓഫീസാണ് കാറ്ററിംഗ് ഏജന്‍സിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തതെന്നാണ് വിവരം.
Post Your Comments