പനാജി: വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ ഭയന്നുവിറച്ച് എയര്‍ ഇന്ത്യ . കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡൽഹിയിൽനിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍ വിളിച്ചുപറഞ്ഞത്.
എന്നാൽ വിമാനം നിലത്തിറങ്ങിയതോടെ ഈ യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന സിയ ഉല്‍ ഹഖ് എന്ന യാത്രികനാണ് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയത്. ”സ്‌പെഷ്യല്‍ സെല്‍” ഓഫീസര്‍ എന്ന് സ്വയം വെളിപ്പെടുത്തിയാണ് ഇയാള്‍ യാത്രക്കാരോട് കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് പറഞ്ഞത്.
ദബോലിന്‍ വിമാനത്താവളത്തില്‍ എത്തിയതോടെ ഇയാളെ സെന്‍ട്രല്‍ ഇന്റ്‌സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും എയര്‍ ഇന്ത്യ ജീവനക്കാരും ചേര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. ഡൽഹിയിലെ മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അതേസമയം പനാജിക്ക് സമീപമുള്ള മാനസ്സികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റിയതായി പോലീസ് അറിയിച്ചു.
Post Your Comments