Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

“കുമ്മനത്തിനെതിരായ നീക്കത്തെ ശക്തമായി അപലപിക്കുന്നു, ഇത്രയും തരം താഴരുത്’ -മേജർ രവി

ഇത്രയും ലളിത ജീവിതം നയിക്കുന്ന ആളുകളുടെ മേൽ രാഷ്ട്രീയ പ്രതികാരം ചെയ്യരുതെന്നും മേജർ രവി ആവശ്യപ്പെട്ടു.

കുമ്മനത്തിനെതിരെ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ഇത് വളരെ നിരാശാജനകമാണ് … !!  കുമ്മനം രാജശേഖരൻ എന്ന വ്യക്തിയെ തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും അദ്ദേഹം നേരുള്ള വ്യക്തിയാണെന്നും മേജർ രവി പറഞ്ഞു.  ഇത്രയും ലളിത  ജീവിതം നയിക്കുന്ന ആളുടെ മേൽ രാഷ്ട്രീയ പ്രതികാരം ചെയ്യരുതെന്നും മേജർ രവി ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പരാതികരണം. പോസ്റ്റ് കാണാം: I condemn the action taken against Sri Kummanam ji,since I know him as an upright person …political vengeance should not be practiced on such kind of simple people…it is very disheartening…!!

ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം പ്രതിയായി കുമ്മനം രാജശേഖരന്റെ പേരുചേര്‍ത്തിരുന്നു. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button