Latest NewsIndiaNewsEntertainment

ഉലകനായകൻ കമല്‍ ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഡിസംബറില്‍; പ്രത്യാശയോടെ താരം

പ്രചാരണം നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാനാണു മുന്‍കൂട്ടി സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നത്

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യംവും, സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാര്‍ഥി പട്ടിക ഡിസംബറില്‍ പുറത്തിറക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

 

എന്നാൽ 30 സ്ഥാനാര്‍ഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ഇതില്‍ 15 പേര്‍ പാര്‍ട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായിരിക്കും. സഖ്യം സംബന്ധിച്ച തീരുമാനത്തിനു ശേഷമായിരിക്കും പിന്നീടുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടുകൾ.

കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാനാണു മുന്‍കൂട്ടി സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ കമല്‍ ഹാസന്‍ നേരിട്ട് അഭിമുഖം നടത്തുമെന്നും റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button