തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ മഹാരാഷ്ട്രയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ നിന്ന് കഴിഞ്ഞ ദിവസം 25 ടണ്‍ സവാളയാണ് കേരളത്തിലെത്തിച്ചത്..
75 ടണ്‍ സവാള ഇറക്കുമതി ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 200 ടണ്‍ ഇറക്കുമതി ചെയ്യാന്‍ കൃഷിവകുപ്പ് തീരുമാനിക്കുകയായിരുന്നു. വടക്കന്‍ മേഖലയ്ക്കായുള്ള 10 ടണ്‍ എറണാകുളത്തും തെക്കന്മേഖലയ്ക്കായുള്ള 15 ടണ്‍ തിരുവനന്തപുരത്തുമാണ് എത്തിച്ചത്.
തിരുവനന്തപുരത്ത് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ച സവാള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് വിതരണം ചെയ്തത്. ഹോര്‍ട്ടികോര്‍പ് വഴിയാണ് നാഫെഡിന് ഓര്‍ഡര്‍ നല്‍കിയത്. ഹോര്‍ട്ടികോര്‍പ്പിന്റെ കീഴിലുള്ള സ്റ്റാളുകളിലൂടെ കിലോയ്ക്ക് 45 രൂപാ നിരക്കിലാണ് ഇവ ലഭ്യമാകുക.
Post Your Comments