ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗ പ്രതിരോധ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചായിരിക്കും മരുന്നു വിതരണം ചെയ്യുക.
മുന്‍ഗണന ക്രമത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ചായിരിക്കും കോവിഡ് പ്രതിരോധ വാക്സിന് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുക. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയാണ് ആദ്യഘട്ടത്തില്‍ മരുന്നു വിതരണം ചെയ്യുന്നതിനായുള്ള നാലു വിഭാഗങ്ങളെ കണ്ടെത്തുക. ആദ്യഘട്ടത്തിലെ നാലു വിഭാഗങ്ങള്‍:
• ഡോക്ടര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ത്ഥികള്‍, നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെ ഒരു കോടി ആരോഗ്യ വിദഗ്ധര്‍.
• മുനിസിപ്പല്‍ കോര്പറേഷന് തൊഴിലാളികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, സായുധ സേന എന്നിവരുള്‍പ്പെടെ രണ്ട് കോടി മുന്‍നിര ജീവനക്കാര്‍
• 50 വയസിനു മുകളിലുള്ള 26 കോടി ആളുകളാണ് മുന്‍ഗണനയില്‍ ആദ്യം വരുന്നത്.
• 50 വയസിന് താഴെയുള്ള രോഗാവസ്ഥയും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍.
വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചായിരിക്കും മുന്‍ഗണന ക്രമത്തില്‍ വിതരണം ചെയ്യുക. സംസ്ഥാനങ്ങളേയും ജില്ലകളേയും മുന്‍ഗണനാ പട്ടിക പ്രകാരം നിര്‍ണയിച്ച് സൗജന്യമായി കേന്ദ്രം നേരിട്ട് വാക്സിനുകള്‍ വിതരണം ചെയ്യും.
Post Your Comments