തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേരള പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ നാണം കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കുമ്മനം രാജശേഖരന്റെ പിഎ പ്രവീണ്‍ വി.പിള്ളയാണ് ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്‍. പരാതിയില്‍ പറയുന്നത്: പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ ശബരിമലയിലെത്തിയപ്പോഴും ഈ വിഷയത്തിൽ ചര്‍ച്ച നടത്തി.
കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ കണ്ടുവെന്നും മികച്ച സംരംഭമാണെന്ന് കുമ്മനം പറഞ്ഞുവെന്നും പരാതി ഉളള സാഹചര്യത്തിലാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തത്. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കുമ്മനം പ്രതികരിച്ചു. കുമ്മനത്തിന്റെ പഴ്സനല്‍ സെക്രട്ടറി പ്രവീൺ പാര്‍ട്നര്‍ഷിപ് എടുക്കാന്‍ നിര്‍ബന്ധിച്ചു. കമ്പനിയുടെ പേരില്‍ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി.
500 രൂപയുടെ പത്രത്തില്‍ കരാര്‍ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നല്‍കി. പണം മടക്കി ചോദിച്ചപ്പോള്‍ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
Post Your Comments