Latest NewsIndiaNews

ഹത്രാസും കര്‍ഷക സമരവും പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളൊന്നും ബിജപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉലയ്ക്കില്ല… ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സര്‍വേകള്‍… ബീഹാറില്‍ വീണ്ടും ബിജെപിയുടെ തേരോട്ടമെന്ന് സര്‍വേ

പാറ്റ്‌ന : ഹത്രാസും കര്‍ഷക സമരവും പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളൊന്നും ബിജപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉലയ്ക്കില്ല… ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സര്‍വേകള്‍… ബീഹാറില്‍ വീണ്ടും ബിജെപിയുടെ തേരോട്ടമെന്ന് സര്‍വേ. വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചനകളും അങ്ങനെയാണ്

Read Also :എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ വ്യാപക പരാതി… കടിച്ചുപിടിച്ചു നില്‍ക്കാതെ സ്ഥാനം ഒഴിയണം… പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് എംഇഎസിലെ മറ്റ് അംഗങ്ങള്‍

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബര്‍ 28നും രണ്ടും മൂന്നും ഘട്ടങ്ങള്‍ നവംബര്‍ മൂന്നിനുമാണ്. ഒന്നാം ഘട്ടത്തില്‍ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം നവംബര്‍ പത്തിനാണ് ഉണ്ടാകുക. ബിജെപിയും ജെഡിയും അടങ്ങുന്ന എന്‍ഡിഎയും ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യം നയിക്കുന്ന വിശാല സഖ്യവുമാണ് മത്സരരംഗത്തുള്ളത്. കോവിഡ്-19 ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്.

2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം(24.42%). അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ശക്തമായ വേരോട്ടം നടത്താന്‍ ബിജെപിക്കായത് വോട്ട് ശതമാനം വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button