KeralaLatest NewsNews

തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം : മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

തിരുവനന്തപുരം: തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ ആതിര. വി എന്ന അദ്ധ്യാപികയാണ് പരാതി നല്‍കിയിരിക്കുന്നത്.

Read Also :ഒമ്പത് മാസം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്റെ ശമ്പളം 31 ലക്ഷം രൂപയാണ്…30 ലക്ഷം രൂപയും ചെലവഴിച്ചത് അനാഥര്‍ക്കും…ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ രാജേട്ടന്‍ തട്ടിച്ചെടുത്തു എന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയ പകപൊക്കലാണെന്ന് ഏത് പൊട്ടന്‍മാര്‍ക്കും മനസിലാകും ..സന്ദീപ് വാര്യര്‍ പറയുന്നു

‘മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച ഇന്നലത്തെ പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാവിധ അതിര്‍ വരമ്പുകളും ലംഘിക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ. കുട്ടികളും കുടുംബങ്ങളുമായി ഒരുമിച്ചിരുന്നു കാണുന്ന ഒരു പ്രൈംടൈം ചര്‍ച്ചയില്‍ രാഷ്ട്രീയ മര്യാദകളെ കുറിച്ച് എപ്പോഴും വാചാലരാകുന്ന ഡിവൈഎഫ് ഐയുടെ പ്രതിനിധി ഇന്നലെ നടത്തിയ തെറിയഭിഷേകം ഒരു അമ്മയെന്ന നിലയിലും അദ്ധ്യാപികയെന്ന നിലയിലും പൊതുപ്രവര്‍ത്തകയെന്ന നിലയിലും ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു. ഇത്തരം പ്രവണതകള്‍ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാവുന്നതല്ല എന്ന ഉത്തമ ബോധ്യത്തോടെ, കേരളത്തിലെ പൊതുസമൂഹത്തിനു വേണ്ടി ചര്‍ച്ചയിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രതിനിധിക്കെതിരെയും ഇടപെടാതിരുന്ന അവതാരകനെതിരെയും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി’. ആതിര തന്നെയാണ് പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവരാണ് മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ തത്സമയ ചര്‍ച്ചയില്‍ അസഭ്യം പറഞ്ഞത്. മുസ്ലീം ലീഗിന്റെ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചകളിലാണ് യാസിര്‍ പണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനിട്ട തെറി കമന്റ് അതേപടി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചത്. സിപിഎം നേതാക്കളുടെ നീക്കം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യാസിര്‍ ഫേസ്ബുക്കിലിട്ട കേട്ടാല്‍ അറക്കുന്ന തെറി ഇടത് നേതാക്കള്‍ തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് അതേപടി ആവര്‍ത്തിക്കുകയായിരുന്നു. അവതാരകര്‍ ഇടപെടാന്‍ ശ്രമിച്ചിട്ടും ഇടത് നേതാക്കള്‍ തെറി പരസ്യമായി വിളിച്ചുപറഞ്ഞു. മറ്റ് ചാനല്‍ ചര്‍ച്ചകളിലും ഇടത് നേതാക്കള്‍ ഇതേ സമീപനമാണ് പിന്തുടരുന്നത്. കേരളീയ സമൂഹത്തെയാകെ അപമാനിച്ച ഇടത് നേതാക്കക്കള്‍ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button