KeralaLatest NewsNews

ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന നടപടി, കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് അവര്‍ ആരോപിച്ചു.

അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമയായ മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ ഏകപക്ഷീയമായി കള്ളക്കേസില്‍ കുടുക്കിയതിലൂടെ കേരള പൊലീസ് സ്വന്തം വിശ്വാസ്യതയ്ക്കു കൂടുതല്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. നിയമപരമായും മാനുഷികമായും ലഭിക്കേണ്ട നീതി കുമ്മനത്തിനു നിഷേധിച്ചാണ് അദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും കേസെടുത്തിരിക്കുന്നതെന്നും ശോഭാ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുകടക്കാനാകാത്ത പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന ഇടതുസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് കുമ്മനത്തെ തേജോവധം ചെയ്യാന്‍ നടത്തുന്ന ശ്രമത്തിനു പിന്നിലെ ഗൂഢാലോചന നീചമാണ്. പരസ്പരം രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒന്നിലധികം കേന്ദ്രങ്ങള്‍ ഈ നീക്കത്തില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് ശക്തമായ സംശയമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ച പിന്നാലെയാണ് ഈ തേജോവധ ശ്രമം. ഇത് വിലപ്പോകില്ലെന്നു മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തനത്തിനുമൊപ്പം നിലകൊള്ളുന്ന കേരളീയ സമൂഹം കുമ്മനത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആര്‍ ഹരികൃഷണന്റെ പരാതിയിലാണ് ആറന്മുള പൊലീസ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാന്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കുമ്മനം രാജശേഖരന്‍ കേസില്‍ നാലാം പ്രതിയാണ്. ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ അടക്കം ഒമ്പത് പേരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമയായ മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ ഏകപക്ഷീയമായി കള്ളക്കേസില്‍ കുടുക്കിയതിലൂടെ കേരള പൊലീസ് സ്വന്തം വിശ്വാസ്യതയ്ക്കു കൂടുതല്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുകടക്കാനാകാത്ത പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന ഇടതുസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് കുമ്മനത്തെ തേജോവധം ചെയ്യാന്‍ നടത്തുന്ന ശ്രമത്തിനു പിന്നിലെ ഗൂഢാലോചന നീചമാണ്. പരസ്പരം രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒന്നിലധികം കേന്ദ്രങ്ങള്‍ ഈ നിക്കത്തില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് ശക്തമായ സംശയം.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ച പിന്നാലെയാണ് ഈ തേജോവധ ശ്രമം. ഇത് വിലപ്പോകില്ലെന്നു മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തനത്തിനുമൊപ്പം നിലകൊള്ളുന്ന കേരളീയ സമൂഹം കുമ്മനത്തിനൊപ്പം നില്‍ക്കുകയും ചെയ്യും.
നിയമപരമായും മാനുഷികമായും ലഭിക്കേണ്ട നീതി കുമ്മനത്തിനു നിഷേധിച്ചാണ് അദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും കേസെടുത്തിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന നടപടിയാണെന്ന് കേരളത്തിലെ ഭരണ നേതൃത്വവും അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരും മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു.

https://www.facebook.com/SobhaSurendranOfficial/posts/2120534341403728

shortlink

Related Articles

Post Your Comments

Related Articles


Back to top button