കാബൂള്‍ : മസ്ജിദിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്താനിലെ ധാക്കര്‍ പ്രവിശ്യയിലാണ് സംഭവം. വ്യോമാക്രമണത്തിന്റെ വിവരം പ്രവിശ്യ കൗണ്‍സിലര്‍ മുഹമ്മദ് അസം അഫ്സെയിലാണ് അറിയിച്ചത്. പ്രവിശ്യ ഗവര്‍ണറുടെ വക്താവും ഈ വിവരം ശരിവെക്കുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം ഈ മസ്ജിദിന് സമീപത്ത് വെച്ചാണ് അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ താലിബാന്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 40 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവ ശേഷം താലിബാന്‍ ഭീകരര്‍ ഈ മസ്ജിദിലാണ് ഒളിച്ചിരുന്നതെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്ത് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്.
Post Your Comments