ബെയ്‌റൂത്ത്: ലെബനനില്‍ 21 ദിവസം വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം തള്ളി ഇസ്രയേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.
Read Also: ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്, മൃതദേഹം അര്‍ജുന്റേത് തന്നെ
അക്രമം തടയാന്‍ അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് 21 ദിവസത്തെ വെടിനിര്‍ത്തലാണ് നിര്‍ദേശിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ ഉറച്ചുനില്‍ക്കുകയാണ്. ഇസ്രയേലിന്റെ ഈ കടുംപിടുത്തത്തില്‍ യുഎസിനും മറ്റുള്ളവര്‍ക്കും കടുത്ത നിരാശയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.
Post Your Comments