ആർത്തവ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥകളെ ലഘൂകരിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, സ്തനങ്ങളിൽ വേദന, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആരോഗ്യകരമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആർത്തവ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ധാന്യങ്ങളായ ഗോതമ്പ്, ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. മലബന്ധം തടയാൻ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. കൂടാതെ, ഇവയിൽ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
കൊഴുപ്പ് കുറഞ്ഞ പാൽ, ലസ്സി എന്നിവ ആർത്തവ സമയങ്ങളിൽ കുടിക്കാവുന്നതാണ്.
പയർവർഗ്ഗങ്ങൾ, പരിപ്പ്, സാൽമൺ മത്സ്യം എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ പ്രോട്ടീനുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ആർത്തവ സമയത്തെ അമിത ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു.
ആര്‍ത്തവം പെട്ടെന്ന് വരുന്നതിനും ആര്‍ത്തവ സമയത്തെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞൾ ഏറെ സഹായകമാണ്. അതുപോലെ തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിനും മികച്ച ഒന്നാണ് മഞ്ഞൾ. ആർത്തവ സമയത്ത് ഒരു ഗ്ലാസ് പാലില്‍ അല്‍പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് വയറ് വേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കാൻ സഹായിക്കും.
Post Your Comments