തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളിള്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം.
ചെറിയ ഉള്ളിക്കും സവാളക്കുമാണ് സാധാരണക്കാരന്റെ കണ്ണു നിറയ്ക്കുന്ന വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് 100 രൂപയുള്ള ഉള്ളിവില വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും. വില 150നോട് അടുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാളക്ക് കഴിഞ്ഞ ആഴ്ച്ച നാല്‍പത് രൂപയായിരുന്നു വില. ഇത് ഇരട്ടിച്ച് ഇന്ന് വില 80 രൂപയിലെത്തി.
ഉള്ളിയ്ക്കും സവാളയ്ക്കും മാത്രമല്ല മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. കാരറ്റിന് 100 രൂപ, കാബേജ് 50 രൂപ്, ബീറ്റ്റൂട്ട് 70 ബീന്‍സിനും പയറിനും 50 രൂപ എന്നിങ്ങനെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പച്ചക്കറികൾക്ക് വില. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സവാള കൂടുതലായി എത്തുന്നത്.സവാളയാകട്ടെ തമിഴ്നാട്ടിൽ നിന്നും.
Post Your Comments