തിരുവനന്തപുരം: പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഊര്‍ജ്ജിത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനും വി.എഫ്.പി.സി.കെയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വിപണിയിലെ ചൂഷണം തടയാന്‍ കര്‍ഷകര്‍ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകള്‍ സജീവമാക്കുമെന്നും പച്ചക്കറി ക്ലസ്റ്ററുകളില്‍ ഉല്പാദിപ്പിച്ച പച്ചക്കറി ഉല്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമെന്ന് കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന വില വര്‍ധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കൃഷി മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉല്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments