വസ്ത്രങ്ങളിൽ ലിംഗവ്യത്യാസം വന്നിട്ട് നാളുകളേറെയായി. എങ്കിലും പാന്റ്, ഷർട്ട് എന്നിവ പുരുഷനും സ്ത്രീക്കും ധരിക്കാവുന്നതാണ്. എന്നാൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഒന്നുകിൽ സ്ത്രീകൾ, അല്ലെങ്കിൽ സ്ത്രീയായി മാറുന്ന ട്രാൻസ്‌ജെൻഡറുകൾ എന്നിവർ മാത്രമേ ധരിക്കുകയുള്ളു.
അതേസമയം മാർക്ക് ബ്രയാൻ എന്ന 61 കാരൻ കഴിഞ്ഞ നാല് വർഷമായി പാന്റിന് പകരം ധരിക്കുന്നത് പാവാടയാണ്. മാർക്ക് ട്രാൻസ്‌ജെൻഡറല്ല, ഭാര്യയും മൂന്ന് കുട്ടികളുമുള്ള സ്‌ട്രെയ്റ്റ് വ്യക്തിയാണ്. വസ്ത്രത്തിന് ലിംഗവ്യത്യാസത്തിന്റെ ആവശ്യമില്ല എന്ന ആശയമാണ് തന്റെ പ്രവൃത്തിയിലൂടെ ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
ജർമനിയിൽ റോബോട്ടിക്‌സ് എഞ്ചിനിയറായ അമേരിക്കൻ സ്വദേശിയാണ് മാർക്ക് ബ്രയാൻ. ഫോർമൽ ഷർട്ടും, സ്‌കർട്ടുമാകും ജോലിക്ക് പോകുമ്പോഴുള്ള മാർക്കിന്റെ വേഷം. അല്ലാത്ത സമയത്ത് ടീ ഷർട്ടും കാഷ്വൽ സ്‌കർട്ടുമായിരിക്കും. പാവാട മാത്രമല്ല ഹൈ ഹീൽസും ധരിച്ചാണ് മാർക്കിന്റെ നടപ്പ്.ഹൈ ഹീൽസ് ധരിക്കുന്നത് അത്ര സുഖകരമല്ലെന്നും എന്നാൽ താൻ അതിഷ്ടപ്പെടുന്നു എന്നുമാണ് മാർക്ക് പറയുന്നത്.
വസ്ത്രങ്ങളിലെ ലിംഗവ്യത്യാസം ഇല്ലാതാക്കി ഇത്തരം വേഷങ്ങൾ ആളുകൾക്ക് സുപരിചിതമാക്കാൻ മാർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടിലൂടെ എല്ലാദിവസും തന്റെ ചിത്രങ്ങൾ മാർക്ക് പങ്കുവയ്ക്കും.
Post Your Comments