Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsTechnology

എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ ഇനി ‘അവൾ’ മാത്രം, ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിലെ പുതിയ മാറ്റങ്ങൾ അറിയാം

സാധാരണയായി 'അവൻ', 'അവന്റേത്' തുടങ്ങിയ സർവ്വനാമങ്ങളാണ് ബില്ലുകളിൽ ഉപയോഗിച്ചിരുന്നത്

രാജ്യത്തെ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. സ്ത്രീ ശാക്തീകരണ ദൗത്യത്തിന്റെ ഭാഗമായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ ഇനി ‘അവൾ’, ‘അവളുടേത്’ എന്നീ സർവ്വനാമങ്ങൾ ഉപയോഗിക്കും. ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിൽ ഇതാദ്യമായാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബില്ലിൽ സ്ത്രീലിംഗം ഉപയോഗിക്കുന്നത്.

സാധാരണയായി ‘അവൻ’, ‘അവന്റേത്’ തുടങ്ങിയ സർവ്വനാമങ്ങളാണ് ബില്ലുകളിൽ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രയോഗം നീക്കം ചെയ്തുകൊണ്ടാണ് കേന്ദ്രസർക്കാറിന്റെ പുതിയ മാറ്റങ്ങൾ. കേന്ദ്രസർക്കാർ ബില്ലിൽ ഈ പ്രയോഗം ആദ്യമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Also Read: പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. ഐടി മന്ത്രാലയമാണ് കരട് ബിൽ പരസ്യപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബിൽ സംബന്ധിച്ച അഭിപ്രായങ്ങൾ ഡിസംബർ 17 വരെ രേഖപ്പെടുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button