ബേക്കിംഗ് സോഡ ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, ബ്യൂട്ടി ടിപ്സിനായിട്ടും ഉപയോഗിക്കാം. ബേക്കിംഗ് സോഡയുടെ അത്തരത്തിലുള്ള ഉപയോഗങ്ങൾ നോക്കാം.
ഡ്രൈ ഷാമ്പൂ, കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടി ചീകിയാല്‍ ഡ്രൈ ഷാമ്പൂവിന്‍റെ ഫലം ചെയ്യും. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച് ബേക്കിംഗ് സോഡാ വിതറി അല്‍പസമയത്തിനു ശേഷം കുടഞ്ഞു കളഞ്ഞാല്‍ ഷൂസിന്‍റെ ദുര്‍ഗന്ധം മാറിക്കിട്ടും.
തുണികള്‍ക്ക് നല്ല സുഗന്ധം കിട്ടാന്‍ കുറച്ച് ബേക്കിംഗ് സോഡയും കരയാമ്പൂവും മിക്സ് ചെയ്ത് ചെറിയ തുണി സഞ്ചിയില്‍ കെട്ടി അലമാരയില്‍ വെക്കുക. കൈകളില്‍ എന്തെങ്കിലും രീതിയിലുള്ള കറ പറ്റിയാല്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയില്‍ പാതി ചെറുനാരങ്ങ നീരും മിക്സ് ചെയ്ത് കൈകളില്‍ തിരുമ്മി കഴുകുക.
Read Also : മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
രണ്ടു സ്പൂണ്‍ ബേക്കിംഗ് സോഡയില്‍ ഒരു സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത് ബ്രഷ് ചെയ്താല്‍ പല്ല് നന്നായി വെളുക്കും. കുറച്ച് ബേക്കിംഗ് സോഡയില്‍ ഏതെങ്കിലും ഒരു ക്ലെസര്‍ മിക്സ് ചെയ്തു മുഖത്ത് സ്ക്രബ് ചെയ്താല്‍ മുഖം സുന്ദരമാകും.
ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ കുറക്കുന്നതിനും ബേക്കിംഗ് സോഡാ ഉപയോഗിക്കാം. വസ്ത്രങ്ങളിലെ കറ കളയാനും ബേക്കിംഗ് സോഡാ ഉപയോഗിക്കാം. കുറച്ച് ബേക്കിംഗ് സോഡാ വെള്ളത്തില്‍ കുഴച്ചു കറയില്‍ പുരട്ടിയാല്‍ മതി.
കൂടാതെ, ടൈല്‍സ് വൃത്തിയാക്കാന്‍ അര കപ്പ് ബേക്കിംഗ് സോഡയില്‍ കാല്‍ കപ്പ് ഹൈഡ്രജന്‍ പെറോക്സൈഡും ഒരു ടീസ്പൂണ്‍ സോപ്പ് ലായനിയും ചേര്‍ത്താല്‍ തറ മിന്നിത്തിളങ്ങും.
Post Your Comments