തൃശൂര്‍: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം മൂലം ജനം ദുരിതത്തില്‍. ഭക്ഷണത്തിനു ആശ്രയിക്കുന്ന ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ഭക്ഷണം കഴിക്കാന്‍ ആളുകളെത്താത്തതും വിലക്കയറ്റവും കൂടിയായതോടെ ഉടമകളും ഉപഭോക്താക്കളും നട്ടംതിരിഞ്ഞു. കൊവിഡിന് ശേഷം ചിക്കന്‍കറിക്ക് ആവശ്യക്കാര്‍ അധികമില്ലെങ്കിലും വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുകയാണെന്ന് പരാതി. പച്ചക്കറി സാധനങ്ങള്ക്കുപൊതുവില് 25-30 ശതമാനം വരെ വില കൂടി. നഗരത്തിലെ രണ്ടു പ്രമുഖ മാര്‍ക്കറ്റുകളും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.
Read Also : സംസ്ഥാനത്ത് എലിപ്പനി പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണുണ്ടായത്. സവാളയുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചു. പച്ചക്കറി ഇനങ്ങള്‍ക്കു വില വര്‍ധിച്ചതു വീട്ടുബജറ്റുകളുടെ താളവും തെറ്റിച്ചു. ഉള്ളി കിലോയ്ക്ക് 100 രൂപയാണ് ഇന്നലത്തെ വില.
സവാള കിലോയ്ക്ക് 80 രൂപയാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ വലിയ മഴ മൂലം ചരക്കുനീക്കം തടസപ്പെട്ടിരിക്കുകയാണെന്ന് വ്യാപാരികള്‍ അറിയിച്ചു. വഴുതനങ്ങ, വെണ്ടക്കായ എന്നിവയ്ക്കും വില 25 ശതമാനം വരെ കയറി. വരും ദിവസങ്ങളിലും വിലകള്‍ ഉയര്‍ന്നു നില്‍ക്കുമെന്നാണ് ആശങ്ക.
ഹോട്ടലുകളിലെ നിത്യോപയോഗ വസ്തുക്കളായ ഉഴുന്ന്, ഉള്ളി, കാരറ്റ്,നാളികേരം, വെളിച്ചെണ്ണ അടക്കമുള്ള പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചു. കോവിഡിനെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിടുന്ന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി മേഖലയ്ക്ക് വിലക്കയറ്റം കനത്ത തിരിച്ചടിയാണ്.
Post Your Comments