പാട്ന : ബീഹാറിൽ ഏറ്റവും ജനപ്രിയനായ നേതാവ് ആരാണെന്ന് കണ്ടെത്താൻ നടത്തിയ സർവ്വെയിൽ ഭൂരിപക്ഷം ആളുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് വോട്ടുചെയ്തത്. ലോക്‌നീതി സി.എസ്.ഡി.എസ് പ്രീ – പോൾ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
Read Also : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേജസ്വി യാദവിനെതിരെ ചെരുപ്പേറ് ; വീഡിയോ കാണാം
കേന്ദ്രസർക്കാരിൽ ബീഹാർ ജനതയ്ക്കുള്ള വിശ്വാസം കൂടി തെളിയിക്കുന്ന സർവ്വെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 61 ശതമാനം ആളുകളാണ് മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിൽ ബീഹാറിലെ 52 ശതമാനം ആളുകളും സംതൃപ്തരാണെന്നും സർവ്വെയിൽ കണ്ടെത്തിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൌണും തുടർന്ന് കോൺഗ്രസ് ഉയർത്തിക്കാട്ടിയ കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ഒന്നും തന്നെ നരേന്ദ്ര മോദിയുടെ ജനസമ്മിതിയെ ബാധിച്ചിട്ടില്ലെന്നാണ് ലോക്‌നീതി സി.എസ്.ഡി.എസ് പ്രീ – പോൾ സർവ്വെ ഫലം വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി/എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണോ എന്നായിരുന്നു സര്‍വ്വെയിലെ ചോദ്യം.
Post Your Comments