Latest NewsIndiaNews

പശ്ചിമ ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും

കൊൽക്കത്ത : ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ കോൺഫറൻസിംഗ് വഴിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.

 

സംസ്ഥാനത്തെ പൂജ ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബി.ജെ.പി പ്രവർത്തകർ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 294 മണ്ഡലങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. 294 മണ്ഡലങ്ങളിലായി 78,000 ബൂത്തുകളിലാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിച്ചാകും ഇവിടെ ആളുകളെ ഇരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button