Latest NewsKeralaNews

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചർ: ശിവശങ്കര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത് തുടങ്ങിയിരിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ്

കൊല്ലം: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചറാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണ ദാസ്. ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ട്. എല്ലാ ഇടപാടുകളുടേയും കരാര്‍ ഉറപ്പിക്കല്‍ നടന്നത് ക്ലിഫ് ഹൗസിലാണ്. ഔദ്യോഗിക വസതിയില്‍ കോണ്‍സുലേറ്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് കളളകടത്തിന്റെ രൂപരേഖ തയ്യാറാക്കിയതെന്നും സ്വപ്‌നയും ശിവശങ്കറുമായുള്ള അവിശുദ്ധ അച്ചുതണ്ടിന്റെ നേതൃത്വത്തിലാണ് പിന്നീടുള്ള ഇടപാടുകള്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read also: വസ്ത്രങ്ങൾക്ക് ലിംഗവ്യത്യാസം വേണ്ട, നാല് വർഷത്തോളമായി പാന്റിന് പകരം പാവാട ധരിച്ച് മാർക്ക് ബ്രയാൻ

വിദേശ പ്രതിനിധികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ പത്നിയെ ചട്ടം പഠിപ്പിച്ചത് സ്വപ്ന സ്വരേഷാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍മാരെ മാറ്റി നിര്‍ത്തിയാണ് മുഖ്യമന്ത്രി സ്വപ്നയെ ഇതിന് നിയോഗിച്ചത്. ശിവശങ്കര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ശിവശങ്കര്‍ സത്യം പറഞ്ഞ് തുടങ്ങിയാല്‍ സിപിഎം പിരിച്ച്‌ വിടേണ്ടി വരും. അതിനാലാണ് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് സംരക്ഷണ വലയം തീര്‍ത്തതെന്നും പി.കെ കൃഷ്ണ ദാസ് ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കൊല്ലത്ത് അഞ്ഞൂറ് കോടിയുടെ കശുവണ്ടി അഴിമതി നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ ചെറുവിരല്‍ അനക്കാത്തതും ഇതിനോട് കൂട്ടി വായിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button