Latest NewsKeralaNews

സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന വീടിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനം… പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: അയല്‍ വീട്ടുകാര്‍ കാണുന്ന രീതിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ 58 കാരനായ മധ്യവയസ്‌കനെതീരെ പോലീസ് കേസെടുത്തു. നഗ്നത കാണിച്ചതായി വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശക്തമായി രക്തം വാര്‍ന്നതോടെ നാട്ടുകാരെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കോതനല്ലൂരിലായിരുന്നു സംഭവം. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് നോക്കി നഗ്നതാ പ്രദര്‍ശനവും അസഭ്യ വര്ഷം നടത്തലും ഇയാള്‍ പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസവും രാവിലെ ഇത്തരമൊരു കലാ പ്രകടനം അരങ്ങേറിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തു.തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ റെക്കോഡ് ചെയ്ത വീഡിയോ ഉള്‍പ്പെടെ തെളിവായി പരാതിക്കൊപ്പം നല്‍കി. പോലീസ് ഇയാളെ സ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടതോടെ ഭയന്ന ഇയാള്‍ കൈഞരമ്ബ് മുറിക്കുകയും പരാതിക്കാരികളായ സ്ത്രീകളുടെ വീട്ടിലെത്തി രക്തം തെറിപ്പിക്കുകയും ചെയ്തു. താമസിയാതെ ഇയാള്‍ ബോധ രഹിതനാവുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുള്ള ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button