Latest NewsKeralaNattuvarthaNews

രണ്ടാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ഓട്ടോഡ്രൈവർ ; പിന്നീട് നടന്നതിങ്ങനെ

കാസര്‍കോട്: നിരാശയോടെ കീറിയെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് കീറിയെറിഞ്ഞ ടിക്കറ്റ് നുള്ളി പെറുക്കി തുക കിട്ടാനുള്ള വഴി തേടുകയാണ് നെല്ലിക്കട്ട ടൗ ണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലി. 19നു നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി(42) എടുത്ത ഡബ്ല്യുഎല്‍ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്.

Read Also : ഇത്രയും വൃത്തികെട്ട പോസ്റ്റർ ആയിട്ടു പോലും CPM ന്റെ അവസാന മുഖ്യമന്ത്രി പിണറായിയുടെയും പുള്ളിയുടെ ഒക്ക ചങ്ങായി രമേശ് ചെന്നിത്തലയുടെയും തലകൾ കാണുന്നില്ല : അഡ്വക്കേറ്റ് എസ് സുരേഷ് 

ഇന്നലെ രാവിലെ 9ന് സ്റ്റാന്‍ഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്ബോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും തന്റെ നമ്ബര്‍ കണ്ടില്ല; മുകളിലേക്ക് നോക്കിയതുമില്ല. നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുണ്ടെന്ന് അറിയുന്നത്. ഇതോടെ കൂട്ടുകാരായ ഓട്ടോ ഡ്രൈവര്‍മാരെല്ലാം ചേര്‍ന്ന് ടിക്കറ്റിനായുള്ള അന്വേഷണമായി. ഡ്രൈവര്‍മാരെല്ലാം ചേര്‍ന്ന് കടലാസു കഷ്ണങ്ങള്‍ പെറുക്കിയെടുത്തു യോജിപ്പിച്ചു.

ജില്ലാ ലോട്ടറി ഓഫിസില്‍ ചെന്നപ്പോള്‍ എംഎല്‍എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്കു നിവേദനം കൊടുക്കാന്‍ പറഞ്ഞു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മന്‍സൂറലി. മുളിയാര്‍ മജക്കാറിലെ രാമകൃഷ്ണന്‍ എന്ന ഏജന്റില്‍ നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാല്‍ ഇനി അതിലെ നമ്ബര്‍ നോക്കി സമ്മാനം നല്‍കാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേര്‍ത്ത ശേഷം അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button