COVID 19KeralaLatest NewsNews

കൊല്ലത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന

കൊല്ലം : ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 20) 746 പേര്‍ രോഗമുക്തി നേടി. 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ പോര്‍ട്ട് സ്‌നേഹതീരം നഗര്‍, കാവനാട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തേവലക്കര, പത്തനാപുരം, കടയ്ക്കല്‍, നീണ്ടകര, നിലമേല്‍, മയ്യനാട്, അഞ്ചല്‍, ചിതറ, കൊറ്റങ്കര, ചവറ, വിളക്കുടി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 556 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 129 പേര്‍ക്കാണ് രോഗബാധ. പോര്‍ട്ട് സ്‌നേഹതീരം നഗര്‍-17, കാവനാട്-13, ആശ്രാമം, മങ്ങാട് പ്രദേശങ്ങളില്‍ ഏഴു വീതവും കച്ചേരി, തിരുമുല്ലാവാരം, തെക്കേവിള ഭാഗങ്ങളില്‍ ആറുവീതവും കരിക്കോട്, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ജോനകപ്പുറം-4, കിളികൊല്ലൂര്‍, രാമന്‍കുളങ്ങര, വാടി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-23, കൊട്ടാരക്കര-18, കരുനാഗപ്പള്ളി-16, പരവൂര്‍-3 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്ത് പരിധിയില്‍ തേവലക്കര-75, പത്തനാപുരം-18, കടയ്ക്കല്‍-16, നീണ്ടകര-15, നിലമേല്‍, മയ്യനാട് എന്നിവിടങ്ങളില്‍ 14 വീതവും അഞ്ചല്‍, ചിതറ പ്രദേശങ്ങളില്‍ 12 വീതവും കൊറ്റങ്കര, ചവറ, വിളക്കുടി എന്നിവിടങ്ങളില്‍ 10 വീതവും പെരിനാട്-9, പനയം-8, അലയമണ്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ ഏഴു വീതവും കരീപ്ര, കുമ്മിള്‍, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പിറവന്തൂര്‍, പേരയം ഭാഗങ്ങളില്‍ ആറുവീതവും ആദിച്ചനല്ലൂര്‍, കുണ്ടറ, തെ•ല, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, കിഴക്കേ കല്ലട, ഉമ്മന്നൂര്‍, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ നാലുവീതവും ഏരൂര്‍, ഓച്ചിറ, കരവാളൂര്‍, കുന്നത്തൂര്‍, ചിറക്കര, തലവൂര്‍, തൃക്കരുവ, നെടുമ്പന, പ•ന, പൂതക്കുളം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താജെയുമാണ് രോഗബാധിതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button